കനത്ത മഴയ്ക്ക് സാധ്യത; കുവൈറ്റില്‍ ജാഗ്രത നിർദേശം

കുവൈറ്റ് : രാവിലെ എട്ട് മണിയോടെ കുവൈറ്റില്‍  ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ  നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. മഴ ശക്തമായാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. കടലില്‍ ഏഴടി ഉയരത്തില്‍ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. അൻപത്‌ കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മഴ പെയ്താല്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. രണ്ടു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.