വൈക്കം വിജയലക്ഷ്മി വിവാഹിതയായി

വൈക്കം: ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. മിമിക്രി കലാകാരനായ അനൂപാണ് താലി ചാര്‍ത്തിയത്. പാലാ സ്വദേശിയാണ്‌ അനൂപ്. രാവിലെ 10.30നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം.

സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി മലയാളസിനിമ രംഗത്തെത്തിയത്. ഇതിനകം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടിയിട്ടുള്ള വിജയലക്ഷ്മി മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഗായത്രിവീണ എന്ന അപൂർവവാദ്യം വായിയ്ക്കുന്ന ഏകകലാകാരിയായാണ്‌.

രണ്ടു പേരും കലാരംഗത്ത് പ്രവര്ത്തിക്കുന്നതിനാ പരസ്പരം പിന്തുണ നല്കി ജിവിതം മുന്നോട്ട് നയിക്കാമെന്ന പ്രതീക്ഷയുണ്ടെന്ന് വിജയലക്ഷ്മി വിവാഹനിശ്ചയ സമയത്ത്  പറഞ്ഞിരുന്നു. വിജയലക്ഷ്മി. ഇന്റീരിയര് ഡിസൈനറും കോണ്ട്രാക്റ്ററും കൂടിയാണ് അനൂപ്.