ചിറ്റൂരിൽ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി

ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി. ഭാര്യ കുമാരി മക്കളായ മേഘ, മനോജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് മാണിക്യൻ പൊലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. കുടുംബവഴക്കാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് സൂചന. ചിറ്റൂരിൽ ഒരു വർഷത്തിലേറെയായി താമസിച്ചിരുന്ന വാടകവീട്ടിൽ വച്ചായിരുന്നു കൊലപാതകം നടന്നത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല.