നിയുക്ത മേൽശാന്തിമാർ ശബരിമലയിൽ ദർശനം നടത്തി

സന്നിധാനം: നിയുകത ശബരിമല- മാളികപ്പുറം മേൽശാന്തിമാർ ശബരിമലയിലെത്തി ദർശനം നടത്തി. വൈകിട്ട് നാല് മണിയോടെയാണ് നിയുക്ത മേൽശാന്തിമാരായ വി.എൻ. വാസുദേവൻ നമ്പൂതിരിയും, എം.എൻ .നാരായണൻ നമ്പൂതിരിയുമാണ് ശബരിമല ദർശനത്തിനെത്തിയത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഉണ്ടായ പ്രശ്‌നങ്ങൾക്കെല്ലാം മണ്ഡലകാലത്തിന് മുൻപ് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നിയുക്ത ശബരിമല മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി പറഞ്ഞു. സന്നിധാനത്തെത്തിയ മേൽശാന്തിമാർ ആദ്യം തന്ത്രി രാജീവര് മായി കൂടി കാഴ്ച നടത്തി. തുടർന്ന് ഇരുവരും സന്നിധാനത്തും മാളികപ്പുറത്തും ദർശനം നടത്തി. മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരിയും നിയുക്ത മേൽശാന്തിമാർക്കൊപ്പം ഉണ്ടായിരുന്നു. മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിനായി നട തുറക്കുന്ന നവംബർ പതിനഞ്ചിന് ഇരുവരും മേൽശാന്തിമാരായി ചുമതലയേൽക്കും. തുലാമാസപൂജകൾക്കായി തുറന്ന നട നാളെ അടയ്ക്കും
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു