യുഎഇ എക്സ്ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്‌കാര വിതരണം ഒക്ടോബർ 25 ന് ദുബായിൽ

ദുബായ്: പ്രവാസ ലോകത്തെ സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രമുഖ ധനവിനിമയ ബ്രാൻഡായ യുഎഇ എക്സ്ചേഞ്ചും ചിരന്തന സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ യുഎഇ എക്സ്ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്‌കാരങ്ങൾ 2018 ഒക്ടോബർ 25 വ്യാഴാഴ്ച ദുബായൽ വിതരണം ചെയ്യും. വൈകുന്നേരം 6.30 ന് ദുബായ് ഫ്ലോറ ഗ്രാന്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ശൈഖ്: മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ത്തൂം നോളേജ് ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജമാൽ ബിൻ ഹുയിരിബ് അവാർഡ് ദാനം നിർവഹിക്കും.

ശൈഖ് സായിദ് വർഷാചരണം പരിഗണിച്ചു ഇപ്രാവശ്യം ഭാരതീയ സാഹിത്യ മണ്ഡലത്തിലെ സമഗ്ര സംഭാവനകൾക്ക് കവി കെ. സച്ചിദാനന്ദനും അറബ് സാഹിത്യത്തിൽ നിന്ന് ഇമറാത്തി കവി ഖാലിദ് അൽ ദൻഹാനിക്ക് വിശിഷ്ട വ്യക്തിത്വ പുരസ്‌കാരവും 2017 ൽ പ്രസിദ്ധീകൃതമായ പുസ്തകങ്ങളിൽ നിന്ന് നോവൽ വിഭാഗത്തിൽ രമണി വേണുഗോപാലിന്റെ ‘ആവണിയിലെ അതിഥികൾ’, ചെറുകഥയിൽ വെള്ളിയോടന്റെ ‘ആയ’, കവിതയിൽ ഷാജി ഹനീഫിന്റെ ‘അദൃശ്യവർണ്ണങ്ങൾ’, ലേഖന വിഭാഗത്തിൽ താഹിർ ഇസ്മയിൽ ചങ്ങരംകുളം എഴുതിയ ‘വഴിച്ചൂട്ടുകൾ’ എന്നീ കൃതികൾക്കൾക്കും കൂടാതെ മലയാളി എഴുത്തുകാരന്റെ മികച്ച ഇംഗ്ലീഷ് കൃതിയെന്ന നിലയിൽ ഇസ്മയിൽ മേലടിയുടെ ‘The Migrant Sand stones’ ഉം ഇൻഡോ യുഎഇ ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള മികച്ച കൃതിയായി കെ.എം.അബ്ബാസിന്റെ ‘ഇമറാത്തിന്റെ വഴികളിലൂടെ’യും അറബ് സാഹിത്യ രചയിതാവായ മലയാളിയെന്ന നിലയിൽ കാസിം മുഹമ്മദ് ഉടുമ്പന്തലക്കും, മികച്ച ബാലസാഹിത്യ കൃതിക്കുള്ള സാദിഖ് കാവിലിന്റെ ‘ഖുഷി’ എന്ന നോവലും സ്ത്രീപക്ഷ രചനയെന്ന നിലയിൽ പുന്നയൂർക്കുളം സൈനുദ്ദീന്റെ ‘ന: സ്ത്രീ സ്വാതന്ത്ര്യമർഹതി’യും പ്രവാസലോകത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അനുഭവ പശ്ചാത്തലങ്ങളെ ആസ്പദമാക്കി റഫീഖ് മേമുണ്ട സമാഹരിച്ച ‘പെൺ പ്രവാസം’ എന്ന കൃതിയുമാണ് അവാർഡിന് തെരെഞ്ഞടുക്കപ്പെട്ടത്.
സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അര ലക്ഷം രൂപ വീതവും മികച്ച നോവൽ, കഥ, കവിത, ലേഖന പുരസ്‌കാരങ്ങൾക്ക് കാൽ ലക്ഷം രൂപ വീതവും പ്രത്യേക പുരസ്‌കാരങ്ങൾക്ക് 15,000 രൂപ വീതം സമ്മാനത്തുകയോടൊപ്പം ഉപഹാരം, പ്രശംസാപത്രം, പൊന്നാട എന്നിവ കൂടി അടങ്ങിയതാണ് അവാർഡ്. ചടങ്ങിനോടനുബന്ധിച്ച് ‘സാഹിത്യവും പ്രതിരോധവും’ എന്ന വിഷയത്തെ അധികരിച്ച് കെ.സച്ചിദാനന്ദന്റെ പ്രഭാഷണവും ഇന്ത്യൻ – അറബ് കവികൾ പങ്കെടുക്കുന്ന കവിയരങ്ങും, ഗസലും ഉണ്ടായിരിക്കും. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് ചിരന്തന സാംസ്കാരിക വേദി പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അറിയിച്ചു.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്ക്കാര് അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന് പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ