അധ്യാപകന്റെ ക്രൂര മർദ്ദനം; വിദ്യാർത്ഥി മരിച്ചു.

ലക്നൗ: അധ്യാപകന്റെ ക്രൂരമർദ്ദനത്തിനിരയായ സ്‌കൂൾ വിദ്യാർത്ഥി മരിച്ചു. ഉത്തർപ്രദേശിലെ ബാൻഡ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. അർബാജ് എന്ന എട്ട് വയസ്സുകാരനാണ് അധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് മരിച്ചത്. സംഭവത്തെ തുടർന്ന് ജയ്രാജ് എന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അർബാജിനെ ജയ്രാജ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എന്നാൽ മർദ്ദിക്കാനിടയായ കാര്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ക്രൂരമായ മർദ്ദനത്തെ തുടർന്ന് അവശനിലയിലായ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരണം സംഭവിച്ചു. കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് ജയ്രാജിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് അറിയിച്ചു.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും