പ്രായത്തിൽ സംശയം; വീണ്ടും നടപ്പന്തലിൽ സ്ത്രീയെ തടഞ്ഞു

സന്നിധാനത്ത്, ശബരിമല കയറാനെത്തിയ മറ്റൊരു യുവതിയേയും നടപ്പന്തലിൽ തടഞ്ഞു. ദർശനത്തിനെത്തിയ നാലമത്തെ സ്ത്രീയെയാണ് ഇന്ന് തിരിച്ചയക്കുന്നത്. നാല് സ്ത്രീകളും തെലങ്കാനയിലെ ഗുണ്ടൂർ ജില്ലയിൽ നിന്നുള്ളവരാണ്.

രാവിലെ നീലിമല വരെയെത്തിയ രണ്ട് യുവതികളെയും പ്രതിഷേധക്കാർ തടഞ്ഞിരുന്നു. അതിന് പിന്നാലെയാണ് 47കാരിയായ ബാലമ്മയും നടപ്പന്തൽ വരെയെത്തിയത്. സമരക്കാരുടെ പ്രതിഷേധം കനത്തതോടെ പൊലീസ് എത്തി അവരെ വാഹനത്തിൽ പമ്പയിൽ എത്തിക്കുകയായിരുന്നു. പ്രതിഷേധം കനത്തതോടെ സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അതേതുടർന്ന്‌ സ്ത്രീയെ പൊലീസ് ആംബുലൻസിൽ പമ്പയിലേക്ക് കൊണ്ടുപോയി.ബാലമ്മയുടെ പ്രായം അൻപതിൽ താഴെയാണന്ന ആരോപണമുന്നയിച്ചായിരുന്നു പ്രതിഷേധം.