വര്‍ഗ്ഗീയ ലഹള; നൈജീരിയയില്‍ 55 പേര്‍ കൊല്ലപ്പെട്ടു

അഭുജ: വർഗീയ ലഹളയിൽ  55 പേർ നൈജീരിയയിൽ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്യ്തു. നൈജീരിയയിലെ കടുനയിലാണ് സംഭവം. നഗരത്തിൽ കച്ചവടം നടത്തുന്നവർ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം വൻ സംഘർഷത്തിലേക്ക് മാറുകയായിരുന്നു.

സംഘർഷങ്ങളിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. സംഭവത്തിൽ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് അധികൃതർ നൽകുന്ന വിവരം. സ്ഥിതിഗതികൾ ആശങ്കാഭരിതമാണെന്ന് പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഓഫീസ് അറിയിച്ചത്.