റഷ്യയുമായുള്ള ആണവക്കരാറില്‍ നിന്നും പിന്മാറുന്നു; ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടൺ: റഷ്യയുമായുള്ള ആണവക്കരാറില്‍ നിന്നും പിന്മാറുകയാണെന്ന്‌അമേരിക്ക . റഷ്യ പലതവണ കരാര്‍ ലംഘിച്ചതായും ഇനിയും കരാറുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.  1987-ലാണ്‌ അമേരിക്ക-റഷ്യ ആണവകരാർ ഒപ്പുവച്ചത്.

500-1000 കിലോമീറ്റര്‍ പരിധിയുള്ള ആണവ മിസൈലുകളുടെ ഉപയോഗം തടയുന്ന കരാറാണിത്. ഇരു രാജ്യങ്ങളും കരാര്‍ ലംഘിക്കുന്നതായി പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു.റഷ്യ പലതവണ കരാര്‍ ലംഘിച്ചതായും ഇനിയും കരാറുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും പിന്മാറുകയാണെന്നും ട്രംപ്വ്യക്തമാക്കി. എ​ന്നാ​ൽ‌ ട്രം​പി​ന്‍റെ നീ​ക്കം ഏ​ക​ലോ​ക മോ​ഹം സ്വ​പ്നം ക​ണ്ടു​ള്ള​താ​ണെ​ന്നു റ​ഷ്യ തി​രി​ച്ച​ടി​ച്ചു.