ശബരിമലയിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും; ഡി.ജി.പി

തിരുവനന്തപുരം: ശബരിമലയിൽ പൊലീസ് നടപടികളിൽ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. നട അടച്ച ശേഷം അവലോകനയോഗം ചേർന്ന് കാര്യങ്ങൾ വിശദമായി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാക്രമീകരണങ്ങളിൽ മാറ്റം വരുത്തും. ഉന്നത ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയമിച്ചതെന്നും മണ്ഡലകാലം പൊലീസിന് വെല്ലുവിളിയായേക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
തുലാമാസപൂജയ്ക്ക് തുറന്ന ശബരിമല നട നാളെ അടയ്ക്കും. ഇന്നും നാളെയും ശബരിമലയിൽ പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തും. ശബരിമലയിലേയ്ക്ക് ഇന്ന് സ്ത്രീകൾ എത്താൻ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ചയായതിനാൽ തീർഥാടകരുടെ വലിയ തിരക്കാണ് ഇന്ന് ശബരിമലയിൽ അനുഭവപ്പെടുന്നത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു