ശബരിമലയിൽ ഇന്ന് യുവതികൾ ദർശനത്തിനെത്തിയിട്ടില്ല; ജില്ലാ കളക്ടർ

പമ്പ: ശബരിമലയിൽ ദർശനമാവശ്യപ്പെട്ട് ഇന്ന്് യുവതികൾ ദർശനത്തിനെത്തിയിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. ശബരിമലയിൽ നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തിൽ നിലക്കലിലും പമ്പയിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. നിലക്കലിൽ നിന്ന് പരിശോധനക്ക് ശേഷം മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ദർശനം നടത്താൻ യുവതികളാരും പുതുതായി പൊലീസിനെ സമീപിച്ചിട്ടില്ലന്ന് കളക്ടർ അറിയിച്ചു.

1500ഓളം പൊലീസുകാരെയാണ് നിരോധനാജ്ഞയുള്ള പമ്പ, നിലക്കൽ, സന്നിധാനം, ഇലവുങ്കൽ മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്. എ,ഡി.ജി.പി അനിൽ കാന്തിൻറെ നേതൃത്വത്തിൽ പുതുതായെത്തിയ ഐ.ജിമാരും മേഖലയിൽ സുരക്ഷക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായാൽ സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കേണ്ടെന്നാണ് തീരുമാനം.