ശബരിമല വിഷയത്തിൽ സർക്കാറിന് പാളിച്ച പറ്റി; എൻ.എസ്.എസ്

കോട്ടയം: ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സർക്കാരിനും ദേവസ്വംബോർഡിനും പാളിച്ചപറ്റിയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. നിരീശ്വരവാദം അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിച്ചെന്ന് സുകുമാരൻ നായർ ആരോപിച്ചു.
സുപ്രീംകോടതിയുടെ എത്രയോ വിധികൾ നടപടിയാകാതെ സർക്കാരിന്റെ മുമ്പിലുണ്ടെന്നും ശബരിമല വിഷയത്തിൽ മാത്രം ഇത്ര തിടുക്കം കാട്ടുന്നത് മനപ്പൂർവ്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ സർക്കാരിന് പിന്തുണ നൽകാനാവില്ലെന്നും, ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കാനാവില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ശബരിമല വിഷയത്തിൽ എൻ.എസ്.എസ് വിശ്വാസികൾക്കൊപ്പമാണ്. ആചാരങ്ങൾ സംരക്ഷിക്കാൻ സമാധാനപരമായ സമരമാണ് എൻ.എസ്.എസ് നടത്തിയതെന്നും. ശബരിമലയിൽ കലാപമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായും സുകുമാരൻ നായർ ആരോപിച്ചു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു