ഐ.എസ്.എൽ: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും

കൊച്ചി: ഐ.എസ്.എൽ ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. ആദ്യ സീസണിലെ രണ്ടു മൽസരങ്ങളിലെയും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം പകരുന്നു. യുവതാരങ്ങളുടെ നിരയാണ് ഇരു ടീമുകളുടെയും കരുത്ത്.
സീസണിലെ ആദ്യ ഹോം ജയമാണ് ബ്ലാസ്റ്റേഴ്‌സിൻറെ ലക്ഷ്യം. മുംബൈയ്‌ക്കെതിരെ അവാസന നിമിഷം കൈവിട്ട ഗോളിന്റെ ക്ഷീണത്തിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് മുക്തരായി. ജിങ്കനും പെസിച്ചും റാകിപും ലാൽറുവത്താരയും ചേരുന്ന പ്രതിരോധം തന്നെയാണ് ബ്ലാസ്റ്റേഴ്‌സിൻറെ കരുത്ത്. കഴിഞ്ഞ മൽസരങ്ങളിലേതു പോലെ ബാൾക്കൻ ബോയ്‌സിൻറെ കരുത്തിലാകും ബ്ലാസ്റ്റേഴ്‌സിൻറെ മുന്നേറ്റങ്ങൾ. യുവനിരയുടെ കരുത്തിലെത്തുന്ന ഡൽഹിയെ ബ്ലാസ്റ്റേഴ്‌സ് കരുതലോടെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കാണുന്നത്.
അതേസമയം ഡൈനാമോസിൻറെ ലക്ഷ്യംസീസണിലെ ആദ്യജയമാണ്. ക്യാപ്റ്റൻ പ്രീതം കോട്ടലാണ് പ്രതിരോധത്തിലും ഡൈനാമോസിൻറെ നായകൻ. പൂനെക്കെതിരെ 88 ആം മിനിട്ടിൽ വഴങ്ങിയ ഗോളിൽ വിജയം കൈവിട്ട ഡൈനാമോസ് എടികെയ്ക്ക് എതിരെ തോറ്റത് 84ആം മിനിട്ടിൽ വീണ ഗോളിലായിരുന്നു. ചാങ്‌തെയും മാർക്‌സ് ടെബാറും മിഹെലിച്ചും നിരക്കുന്ന മധ്യനിര ശക്തമാണ്. ആൻഡ്രിയ കാലുചെറോവിച്ചിൻറെ ബൂട്ടുകൾ ലക്ഷ്യം കാണുക കൂടി ചെയ്താൽ ഡൽഹിയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് വിജയം എളുപ്പമാകില്ല.
-
You may also like
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
-
നീരജ് ചോപ്രയ്ക്ക് വെള്ളി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
-
വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം മിതാലി രാജ്; അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു