മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ചു. 61 വയസ്സായിരുന്നു. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

2011 മുതല്‍ മഞ്ചേശ്വരം എംഎല്‍എയാണ് പി.ബി.അബ്ദുള്‍ റസാഖ്. 1955 ലാണ് പി.ബി.അബ്ദുള്‍ റസാഖിന്‍റെ ജനനം. നിലവിൽ മുസ്ലീം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ലീഗിന്‍റെ മഞ്ചേശ്വരം എംഎല്‍എ സ്ഥാനാര്‍ത്ഥിയായി മാറ്റി. 89 വേട്ടിന്‍റെ നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ കെ.സുരേന്ദ്രനെ തോല്‍പ്പിച്ച്, അബ്ദുള്‍ റസാഖ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്.

12 മുതൽ 1 മണി വരെ അദ്ദേഹത്തിന്‍റെ  വീട്ടിൽ മൃതദ്ദേഹം  പൊതു ദർശനത്തിന് വെക്കും. തുടര്‍ന്ന്  ഉപ്പളയിലും പൊതുദർശനമുണ്ടാകും.  ആലമ്പാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ 6 മണിക്കാണ് സംസ്കാരം.