രാഹുല്‍ ഈശ്വരിന്റെ അറസ്റ്റ് കാരണം കൂടാതെ; ആരോപണവുമായി ഭാര്യ

കൊട്ടാരക്കര: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്യ്തതെന്തിനെന്ന് ഭാര്യ ദീപ . രാഹുല്‍ ഈശ്വരിന്റെ അറസ്റ്റ് കാരണം കൂടാതെയെന്ന ആരോപണവുമായി ദീപ, കൊട്ടരക്കര ജയിലിന് മുന്നില്‍ നിന്നാണ് ദീപ ഫേസ്ബുക്ക് ലൈവില്‍ വന്നത്. സന്നിധാനത്ത് ഉണ്ടായിരുന്ന രാഹുലിനെ പമ്പയില്‍ നടന്ന അക്രമങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യ്തതെന്തിനെന്നും ദീപ.
പമ്പയില്‍ നടന്ന അക്രമത്തിന് എങ്ങനെയാണ് രാഹുല്‍ ഉത്തരവാദിയാവുകയെന്ന് ദീപ ചോദിക്കുന്നു. ജയിലില്‍ അനിശ്ചിതകാല നിരാഹാരത്തിലാണ് രാഹുല്‍. രാഹുലിന്റെ അറസ്റ്റ് വളരെ രഹസ്യമായി ആണെന്നും ദീപ ആരോപിക്കുന്നു. ശബരിമലയിലെ ആചാരങ്ങള്‍ക്ക് വേണ്ടി ആദ്യ കാലം മുതല്‍ പോരാടിയിട്ടുള്ള രാഹുലിനെ ട്രാക്ടറില്‍ ടാര്‍പോളിനില്‍ പൊതിഞ്ഞ് രഹസ്യമായി അറസ്റ്റ് ചെയ്തത് ഏറെ വിഷമം ഉണ്ടാക്കിയെന്നും. രാഹുലിനെ അറസ്റ്റ് ചെയ്തത് ഒരു മാധ്യമങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ദീപ ആരോപിക്കുന്നു. രാഹുല്‍ പോയ ശേഷമാണ് അവിടെ അക്രമം ഉണ്ടായത് അതിന് രാഹുല്‍ എങ്ങനെയാണ് ഉത്തരവാദിയാവുകയെന്ന് ദീപ ചോദിക്കുന്നു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു