ശബരിമലയിൽ ഇന്ന് നടന്നത് കലാപത്തിനുള്ള ഗൂഢാലോചനയെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയില്‍ ഇന്ന് നടന്നത് കലാപത്തിനുളള ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. അതിന്റെ സൂചന അറിഞ്ഞതോടെയാണ് താന്‍ ഇടപെട്ടതെന്നും കടകംപള്ളി സുരേന്ദ്രന്. ആക്ടിവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്ന് നടപ്പന്തലില്‍ എത്തുന്നത് വരെയുള്ള രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നു. എന്നാൽ പിന്നീട് വന്ന പ്രതിഷേധം ഗൂഡാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രശ്നമുണ്ടാക്കാനുള്ള ഗൂഡാലോചന നടന്നതായി സംശയിക്കണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ.
സന്നിധാനത്ത് കലാപം ഉണ്ടാക്കി മുതലെടുപ്പ് നടത്തുന്നവർക്കൊപ്പം നിൽക്കേണ്ട
ബാധ്യത സര്‍ക്കാരിന് ഇല്ലെന്നും ദേവസ്വം മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനത്ത് മുഴുവന്‍ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന് ആരോപിക്കുന്നു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു