ദീലീപിന്റെ രാജി ആവശ്യപ്പെട്ടത് ‘അമ്മ’; മോഹൻലാൽ

കൊച്ചി: നടി അക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിന്റെ രാജി ആവശ്യപ്പെട്ടത് ‘അമ്മ’ യെന്ന് നടനും അമ്മ പ്രസിഡന്റുമായ മോഹൻലാൽ പറഞ്ഞു. അത് പ്രകാരം ദിലീപ് രാജി നൽകുകയും അത് സ്വീകരിക്കുകയും ചെയ്തു. ദിലീപിന്റെ കാര്യത്തിൽ സാവകാശം വേണമെന്ന് ഡബ്ല്യൂ.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. എല്ലാവരുടെയും സമ്മതം ആവശ്യമായിരുന്നതിനാലാണ് ദിലീപിന്റെ രാജിക്കാര്യത്തിൽ തീരുമാനം വൈകിയതെന്നും മോഹൻലാൽ വ്യക്തമാക്കി.  മൂന്ന് നടിമാർ സംഘടനയ്ക്കുള്ളിൽ നിന്ന് അമ്മയ്‌ക്കെതിരെ പ്രവർത്തിക്കുന്നു. അതേസമയം ഡബ്ല്യൂ.സി.സി അംഗങ്ങളെ നടിമാർ എന്ന് വിളിച്ചതിൽ അപാകതയില്ലല്ലെന്നും രാജിവെച്ച നടിമാർ മാപ്പ് പറയേണ്ടതില്ലെന്നും മോഹൻലാൽ പറഞ്ഞു. സിദ്ധീഖും ജഗദീഷും തമ്മിൽ അഭിപ്രായഭിന്നതയില്ലെന്നും രണ്ട് പേരും പറഞ്ഞത് അമ്മയുടെ തീരുമാനമാണെന്നും മോഹൻലാൽ വ്യക്തമാക്കി.

സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാൻ ഇന്റേണൽ കംപ്ലൈന്റ് സെൽ നിലവിലുണ്ട്. അതേസമയം നടൻ മുകേഷിനും അലൻസിയറിനും എതിരെയുള്ള മീടു ആരോപണങ്ങൾ പരിശോധിക്കുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.