കാവ്യയ്ക്കും ദിലീപിനും പെണ്‍കുഞ്ഞ് പിറന്നു; ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ച്‌ ദിലീപ്

കൊച്ചി: പെണ്‍കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം അറിയിച്ച് നടന്‍ ദിലീപ്. വിജയദശമി ദിനത്തിൽ എന്‍റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കാവ്യ കുഞ്ഞിന് ജന്മം നല്‍കിയത്.

കാവ്യ ഗര്‍ഭിണിയായിട്ടുള്ള ചിത്രങ്ങള്‍ കുറച്ചുമുമ്പ് പുറത്ത് വന്നിരുന്നു. കാവ്യ എട്ട് മാസം ഗര്‍ഭിണിയാണെന്ന് കാവ്യയുടെ പിതാവുംഅറിയിച്ചിരുന്നു. മഞ്ഞ നിറത്തിലുള്ള ഡ്രസ്സില്‍ കാവ്യയുടെ ബേബി ഷോവര്‍ ഫോട്ടോ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയുമായുള്ള വിവാഹം.