ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാൻ നിരവധി കുരുന്നുകള്‍

ഇന്ന് വിജയദശമി. നവരാത്രിയുടെ വെളിച്ചത്തില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ ആദ്യാക്ഷരം കുറിക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് തിരൂര്‍ തുഞ്ചന്‍ പറന്പിലും ഒരുക്കിയിരിക്കുന്നത്. വിജയദശമി ദിവസം വ്രതം എടുക്കുന്നത് അത്യുത്തമമായി കരുതുന്നു.

വിജയദശമി ദിവസത്തിലാണ് വിദ്യാരംഭം നടത്തുന്നത്. കുട്ടികളെ എഴുത്തിനിരുത്തുന്നത് ഈ ദിവസത്തിലാണ്. തട്ടത്തില്‍ വെച്ച അരിയില്‍ ഹരി ശ്രീ ഗണ പതയേ നമ: എന്ന് എഴുതിക്കുന്നു. സ്വര്‍ണ്ണ മോതിരം കൊണ്ട് കുഞ്ഞുങ്ങളുടെ നാവില്‍ ദേവീനാമം എഴുതുന്നതും ആചാരമാണ്. അങ്ങനെ കുട്ടി അക്ഷരത്തിന്റെയും ജ്ഞാനത്തിന്റെയും ലോകത്തിലേക്ക് പിച്ച വെയ്ക്കുന്നു.