ശബരിമല പ്രക്ഷോഭം; ഗവർണ്ണർ ഡി.ജി.പിയെ വിളിച്ചു വരുത്തി

തിരുവനന്തപുരം: ശബരിമലയിൽ സമരക്കാരുടെ പ്രതിഷേധം കനക്കുന്നതിനിടെ ഗവർണ്ണർ ജസ്റ്റിസ് പി.സദാശിവം ഡി.ജി.പി നോക്‌നാഥ് ബെഹ്രയുമായി കൂടിക്കാഴ്ച നടത്തി. ഏത് വിധേനയും ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്ന് ഗവർണ്ണർ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഇന്ന് പൊലീസ് സന്നാഹത്തോടെ സന്നാധാനത്തേക്ക് പോയ യുവതികൾക്ക് നേരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. പരികർമ്മികളുൾപ്പെടെയുള്ളവർ പൂജകൾ നിർത്തി പ്രതിഷേധം തുടങ്ങിയതോടെ നാടകീയ രംഗങ്ങൾക്കാണ് സന്നിധാനം സാക്ഷിയായത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശം ഗവർണ്ണർ ഡി.ജി.പിക്ക് നൽകിയിട്ടുണ്ട്.

യുവതികളെ തിരിച്ചുകൊണ്ടുവരാൻ നിർദേശം കിട്ടിയതായി ഡിജിപി ഗവർണറെ അറിയിച്ചു. അടുത്ത ഘട്ടത്തിൽ സ്വീകരിയ്ക്കുന്ന നടപടികൾ അറിയിക്കണമെന്ന് ഡിജിപിയോട് ഗവർണർ ആവശ്യപ്പെട്ടു . തുടർന്ന്പു റത്തേയ്ക്കിറങ്ങിയ ഡിജിപി മാധ്യമങ്ങളോട്‌ പ്രതികരിയ്ക്കാൻ തയ്യാറായില്ല.മന്ത്രി കടകംപള്ളി സുരേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.