അയ്യപ്പഭക്തരുടെ പ്രതിഷേധം; പോലിസ് ബലം പ്രയോഗിക്കില്ലെന്ന് ഐ.ജി ശ്രീജിത്ത് ;യുവതികൾ ദർശനം നടത്താതെ മടങ്ങാൻ സാധ്യത

സന്നിധാനം: കനത്ത സുരക്ഷയിൽ സന്നിധാനത്ത് എത്തിയ യുവതികൾക്ക് പ്രതിഷേധത്തതെ തുടർന്ന്‌
നടപ്പന്തൽവരെ മാത്രം എത്താനെ സാധിച്ചുള്ളു. കനത്ത പ്രതിഷേധമാണെങ്കിൽ യുവതികൾ ദർശനം നടത്താതെ മടങ്ങാനാണ് സാധ്യത.സർക്കാരുമായും യുവതികളുമായും ചർച്ച നടത്തിയ ശേഷമാകും തീരുമാനം എടുക്കുന്നത്. എന്നാൽ സന്നിധാനത്ത് ഒരു ബലപ്രയോഗം നടത്തില്ലെന്ന് ഐ.ജി ശ്രീജിത്ത് അറിയിച്ചു.

പൊലീസ് അകമ്പടിയോടെ ഹൈദരാബാദില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകയും  കൊച്ചിയില്നിന്നുമെത്തിയ അയ്യപ്പഭക്തയുമാണ് സന്നിധാനത്ത് എത്തിയത്. ഐ.ജി  ജി ശ്രീജിത്തിന്‍റെയും പൊലീസിന്‍റെയും അകമ്പടിയോടെ വന്‍ സുരക്ഷയിലാണ് എത്തിയിരിക്കുന്നത്. 150 ഓളം പൊലീസുകാരാണ് ഇവരുടെ സുരക്ഷയ്ക്കായുള്ളത്.