ശബരിമല സ്ത്രീ പ്രവേശനം: സർക്കാർ എപ്പോഴും ചർച്ചക്ക് തയ്യാറെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയം ചർച്ചചെയ്യാൻ സർക്കാർ എപ്പോഴും തയ്യാറെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകിയാൽ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ദേവസ്വം ബോർഡിന്‌ സ്വതന്ത്ര തീരുമാനം എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സമരം നിർത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു. സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയാൽ സമരം നിർത്തുമോയെന്ന് സമരക്കാർ വ്യക്തമാക്കണമെന്നും പത്മകുമാർ ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരം നിർദ്ദേശിച്ചാൽ ബോർഡ് അത് പരിഹരിക്കുമെന്നും പുനഃപരിശോധനാ ഹർജിയിലടക്കം ദേവസ്വം ബോർഡിന്റെ തീരുമാനം നാളെ അറിയിക്കുമെന്നും പത്മകുമാർ പറഞ്ഞു.