ഐ.എസ്.എൽ: ചെന്നൈയിൻ എഫ്.സി-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഇന്ന്

ചെന്നൈ: ഐ.എസ്.എല്ലിൽ ഇന്ന് ചെന്നൈയിൻ എഫ്.സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇരു ടീമുകളുടേയും മൂന്നാമത്തെ മത്സരമാണ് ഇന്നത്തേത്. ഒരു വിജയവും ഒരു സമനിലയുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ അവസാന സ്ഥാനത്താണ്. ചെന്നൈ ജവഹർലാൽ നൊഹ്‌റു സ്‌റ്റേഡിയത്തിൽ വൈകുന്നേരം 7 30നാണ് മത്സരം. നാളെ മുംബൈ ഫുട്‌ബോൾ അരീനയിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സി പൂനെ സിറ്റിയെ നേരിടും