ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയെ ആക്രമിച്ചത് സമരക്കാർ: വീഡിയോ പുറത്ത്

പമ്പ: പൊലീസ് ആക്രമിച്ച സമരക്കാരിയെന്ന പേരിൽ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയുടേത്. സമരക്കാര്‍ ആക്രമിച്ച ഇവരുടെ ചിത്രം പിന്നീട് പൊലീസ് ആക്രമിച്ച സമരക്കാരിയെന്ന പേരിലായിരുന്നു പ്രചാരണം നടന്നത്. എന്നാൽ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് തെളിയിക്കുന്ന വീഡിയോ ആണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്.
സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയ്ക്ക് നേരെ കല്ലെറിഞ്ഞത് സമരക്കാര്‍ തന്നെയാണെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. തലയ്ക്ക് പരിക്കേറ്റ ഇവരെ പൊലീസാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് പരിക്കേറ്റ് കരയുന്ന സ്ത്രീയെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത് വനിതാ പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ പൊലീസിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്താനും സമരത്തിന് പിന്തുണ നേടാനുമായി ഒരു വിഭാഗം ഈ സംഭവം ഉപയോഗിക്കുകയായിരുന്നു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു