അപ്പാച്ചിമേട്ടിൽ പ്രതിഷേധം; ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സന്നിധാനത്ത് എത്താതെ മടങ്ങി

ശബരിമല: പൊലീസ് സംരക്ഷണത്തോടെ മലകയറിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സന്നിധാനത്ത് എത്താതെ മടങ്ങി. ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് മല കയറിയത്. സന്നിധാനത്ത് കയറിയ  സുഹാസിനി രാജിനെ പ്രതിഷേധക്കാര്‍ അപ്പാച്ചിമേട്ടിൽ തടഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്, ലക്നൗ സ്വദേശിനിയായ ഇവര്‍ക്ക് അമ്പതില്‍ താഴേ മാത്രമാണ് വയസെന്നാണ് ആദ്യ റിപ്പോര്‍ട്ട്. അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് അവര്‍ മല കയറിയത്.

ഇവര്‍ ദര്‍ശനത്തിനെത്തിയതല്ല. മറിച്ച് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ശബരിമല റിപ്പോര്‍ട്ടിനെത്തിയതാണ്. വിദേശിയായ ഒരു സഹപ്രവര്‍ത്തകനും ഇവര്‍ക്കൊപ്പമുണ്ട്. തനിക്ക് ജോലി ചെയ്യാന്‍ സംരക്ഷണം നല്‍കണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.