നവകേരള നിർമ്മാണം; മുഖ്യമന്ത്രി യു.എ.ഇയിലെത്തി

അബുദാബി: നാല് ദിവസത്തെ  സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ യു.എ. ഇലെത്തി.  പ്രളയദുരിതാശ്വസത്തിൽ പ്രവാസികളുടെ പങ്കാളിത്തം  ലക്ഷ്യമിട്ടാണ്‌മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിനം. നാല് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിലുണ്ടാകും. അബുദാബി, ദുബായ്‌, ഷാർജ എന്നിവിടങ്ങളിൽ അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യും.

അബുദാബിയിൽ നിന്നാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ പര്യടനം ആരംഭിക്കുന്നത്. ഇന്ന് പുലർച്ചെ അബുദാബി  വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എംബസി പ്രതിനിധികളും വ്യവസായ പ്രമുഖരായ എം.എ യൂസഫലി, ആസാദ് മൂപ്പൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. രാത്രി വരെ അദ്ദേഹം അബുദാബി ദൂസിത്താനി ഹോട്ടലിൽ വിശ്രമത്തിലായിരിക്കും. രാത്രി ഏഴരക്ക് ബിസിനസ് കൂട്ടായ്മയായ ഐപിബിജി ഒരുക്കുന്ന അത്താഴവിരുന്നിൽ ബിസിനസ് പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ രാത്രി ഏഴിന് അബുദാബി  ഇന്ത്യൻ സോഷ്യൽ സെന്ററിലാണ് ആദ്യ പൊതുസമ്മേളനം. യു.എ.ഇ സഹിഷ്ര്ന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.