സന്നിധാനത്തേക്ക് തിരിച്ച ആന്ധ്ര സ്വാദേശിനിയെ പ്രതിഷേധക്കാർ തടഞ്ഞു

പമ്പ: ആന്ധ്രയിൽ നിന്നും ദർശനത്തിനായെത്തിയ യുവതിയെ പ്രതിഷേധക്കാർ തടഞ്ഞു.  45 വയസുകാരിയായ മാധവിയും കുടുംബവുമാണ് ദർശനത്തിനായി എത്തിയത്. പോലിസ് സുരക്ഷാ വലയത്തിലാണ് സന്നിധാനത്തേക്ക് തിരിച്ചത്. എന്നാൽ സ്വാമി അയ്യപ്പൻ റോഡ് വഴി കയറാൻ ശ്രമിച്ച കുടുംബത്തെ പ്രതിഷേധക്കാർ മടക്കി അയക്കുകയായിരുന്നു. ആദ്യം പമ്പ ഗണപതിക്ഷേത്രത്തിന് സമീപം പ്രതിഷേധക്കാർ കുടുംബത്തെ തടയാൻ ശ്രമിച്ചുവെങ്കിലും പോലിസ് ഇടപെട്ട് പ്രതിഷേധക്കാരെ പിൻതിരിപ്പിക്കുകയായിരുന്നു.