ശബരിമല ദർശനത്തിനെത്തിയ യുവതിയെ പത്തനംതിട്ടയിൽ തടഞ്ഞു

പത്തനംതിട്ട: ദർശനത്തിനെത്തിയ യുവതിയെ പത്തനംതിട്ടയിൽ തടഞ്ഞു . ചേർത്തല സ്വദേശിനി ലിബിയെയാണ് തടഞ്ഞ് വെച്ചിരിക്കുന്നത്. പത്തനംതിട്ട ബസ്റ്റാൻഡിലാണ് യുവതിയെ പ്രതിഷേധക്കാർ തടഞ്ഞത്. ശബരിമല ദർശനത്തിൽ നിന്നും പിൻമാറില്ലെന്ന് യുവതി അറിയിച്ചു.  പ്രതിഷേധവുമായി വിശ്വാസികളായ സ്ത്രീകളും യുവതിയെ തടയാൻ എത്തിയിരുന്നു. യുവതിക്ക് സുരക്ഷ ഒരുക്കി പോലീസ് രംഗത്തുണ്ട് .