സന്നിധാനത്ത് അവലോകന യോഗം 11മണിക്ക്‌; വനിതാ ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും

പത്തനംതിട്ട: ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ സന്നിധാനത്ത് ഇന്ന് രാവിലെ അവലോകന യോഗം ചേരും. വനിതാ ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുമെന്നാണ് സൂചന. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുന്നത്.

സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, കർശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമടക്കമുള്ള സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ശബരിമല ആചാര സംരക്ഷണ സമിതിയുടെ പ്രതിഷേധം നിലയ്ക്കലിൽ തുടരുകയാണ്. പ്രാർത്ഥനാ സമരവുമായി തന്ത്രികുടുംബവും രംഗത്തുണ്ട്. കോൺഗ്രസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.