ശബരിമല നട ഇന്ന് തുറക്കും; സുരക്ഷ കര്‍ശനമാക്കി

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട്  തുറക്കും. സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കർശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലടക്കമുള്ള സ്ഥലങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുലര്‍ച്ചെ സന്നിധാനത്ത് എത്തി. മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സന്നിധാനത്ത് അവലോകനയോഗം ചേരും.  അവലോകന യോഗത്തില്‍ 9 ഓളം വനിതാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. 10 വയസ്സിന് മുകളിലും 50 വയസ്സിന് താഴെയും പ്രയാപരിധിയിലുള്ള സ്ത്രീകളും ഇവിടെ എത്താനുണ്ട്.

ശബരിമല ആചാര സംരക്ഷണ സമിതിയുടെ പ്രതിഷേധം നിലയ്ക്കലിൽ തുടരുകയാണ്. പ്രാർത്ഥനാ സമരവുമായി തന്ത്രികുടുംബവും രംഗത്തുണ്ട്. കോൺഗ്രസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.