ശബരിമല സ്ത്രീ പ്രവേശനം: പന്തളം രാജകുടുംബം ചർച്ച ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് വിളിച്ച് ചേർത്ത ചർച്ച പരാജയപ്പെട്ടു. മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും ബോർഡ് പരിഗണിച്ചില്ലെന്നാരോപിച്ച് പന്തളം കൊട്ടാരം പ്രതിനിധിയടക്കം ചർച്ച ബഹിഷ്‌കരിച്ചു. സുപ്രീംകോടതി വിധിയിൽ പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല.  ഇന്ന് തന്നെ പുനഃപരിശോധനാഹർജി നൽകണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടിരുന്നെങ്കിലും ദേവസ്വം ബോർഡ് സാവകാശം തേടി. അതേസമയം വീണ്ടും ചർച്ചയാകാമെന്നും ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. ഈ മാസം 19ന് ചേരുന്ന ചർച്ചയിൽ നിയമവശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ബോർഡ് നിലപാടറിയിച്ചു .