മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം നാളെ മുതൽ

അബുദാബി: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുന:നിർമിതിക്കായി ധന സഹായം അഭ്യർത്ഥിക്കുന്നതിനും പ്രളയ ദുരന്തത്തിന്റെ നേർക്കാഴ്ച പ്രവാസി മലയാളികളെ ധരിപ്പിക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വിദേശ പര്യടനത്തിന് നാളെ തുടക്കമാകും.ഇതിന്റെ ഭാഗമായി നാല് ദിവസത്തെ സന്ദർശനത്തിനായി നാളെ അദ്ദേഹം യു.എ.ഇ.യിലെത്തും.
ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ മുഖ്യമന്ത്രി യു.എ.ഇ.യിലെ വിവിധ എമിറേറ്റുകൾ സന്ദർശിച്ച് മലയാളി സമൂഹവുമായി ചർച്ച നടത്തും.നവകേരള നിര്‍മിതിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാട് പ്രവാസി സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുകയും സഹായകമായ അഭിപ്രായങ്ങളും നിർദേശങ്ങളും തേടുക എന്നതാണ് മുഖ്യമന്ത്രിയുടെ ഇത്തവണത്തെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ ലക്ഷ്യം. അബുദാബിയിലും ദുബായിലും ഷാര്‍ജയിലുമാണ് പ്രധാനമായും മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെ കൂടാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും സംഘത്തിലുണ്ടാകും. പൊതു പരിപാടികൾക്കു പുറമേ വ്യവസായ-വാണിജ്യ മേഖലയിലെ പ്രമുഖ വ്യക്തികളുമായും മുഖ്യമന്തി കൂടിക്കാഴ്ച നടത്തും.ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ ഗ്രൂപ്പും യു.എ.ഇ.യിലെ ലോക കേരളസഭാ അംഗങ്ങളും രാഷ്ട്രീയഭേദമന്യേ വിവിധ പ്രവാസി സംഘടനകളും ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ക്ക് നേതൃത്വം നൽകുന്നത്. അമേരിക്കയിലെ ചികിൽസ കഴിഞ്ഞെത്തിയതിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ വിദേശ യാത്രയാണിത്.
കേരളത്തിന് വേണ്ടി മുഖ്യമന്ത്രി എടുക്കുന്ന ഇത്തരം നിലപാടുകളോട് പൂർണമായും സഹകരിക്കുമെന്നും UAE യിലെത്തുന്ന മുഖ്യമന്ത്രിയെ കോൺഗ്രസ് സംഘടനയായ ഇൻകാസ് സ്വാഗതം ചെയ്യുന്നതായി നേതാക്കൾ വ്യക്തമാക്കി .
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ