കെ.എസ്.ആർ.ടി.സി യിൽ ജീവനക്കാരുടെ മിന്നൽ സമരം; സർവ്വീസുകൾ നിർത്തിവെച്ചു

തിരുവനന്തപുരം: റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം,വയനാട്,പാലക്കാട്, കണ്ണൂര്‍ തുടങ്ങി വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നിർത്തിവെച്ചു . സമരത്തെ തുടർന്ന് തിരുവനന്തപുരം ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചു. കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് റിസര്‍വേഷന്‍ പുറത്ത് ഏല്‍പിക്കുന്നതെന്ന് ആരോപിച്ചാണ് ജീവനക്കാര്‍ മിന്നല്‍ സമരം ആരംഭിച്ചത്. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് സമരം.
തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ നടത്തിയ ജീവനക്കാർ നടത്തിയ ഉപരോധ സമരത്തിൽ പോലിസുമായി നേരിയതോതിൽ സംർഷമുണ്ടായി. കുടുംബശ്രീ ജീവനക്കാർ കൗണ്ടറുകളിലേക്ക് പ്രവേശിക്കാതിരിക്കാൻ റിസർവ്വേഷൻ കൗണ്ടറുകൾക്ക് മുന്നിലാണ് ജീവനക്കാർ ഉപരോധം നടത്തിയത്. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പോലിസ് ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. അതേസമയം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാവുന്ന ലാഭം മാത്രം നോക്കിയാണ് കുടുംബശ്രീയെ റിസര്‍വേഷന്‍ കൗണ്ടറുകളുടെ ചുമതല ഏല്‍പിച്ചതെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. വിഷയത്തിൽ ഇന്ന് ഗതാഗത മന്ത്രി തൊഴിലാളി യൂണിയൻ നേതാക്കന്മാരുമായി ചർച്ച നടത്തും.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു