ശബരിമല നട നാളെ തുറക്കും; അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത ജാഗ്രതയിൽ പോലിസ്

പത്തനംതിട്ട: ശബരിമല നട നാളെ തുറക്കാനിരിക്കെ സുരക്ഷ ശക്തമാക്കാൻ പോലീസ് തീരുമാനം. നാളെ നട തുറക്കുമ്പോൾ യുവതികൾക്കും സന്നിധാനത്തെത്താം. പക്ഷെ യുവതികൾ എത്തുമോ, വന്നാൽ പ്രതിഷേധക്കാർ തടയുമോ ഇതാണ് പ്രധാന ചർച്ച. പമ്പയിലും നിലക്കലിലും എരുമേലിയിലും വനിതാ പോലീസ് ഉണ്ടാകും. തുലാമാസ പൂജക്ക് യുവതികൾ കാര്യമായിയെത്തില്ലെന്ന് കണക്കു കൂട്ടലിലാണ് ദേവസ്വം ബോർഡ്. പക്ഷെ യുവതികൾ കൂട്ടത്തോടെ എത്തിയാൽ എന്ത് ചെയ്യുമെന്നതില്‍ ബോർഡിന് വ്യക്തത ഇല്ല.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ വിശ്വാസി സംഗമം നടത്തും. ഹിന്ദു ഐക്യ വേദി അടക്കം ഉള്ള സംഘടനകളുടെ കൂട്ടായ്മ ശബരിമല കർമ്മ സമിതി എരുമേലിയിലും നിലക്കലിലും നാളെ രാവിലെ മുതൽ ഉപവസിക്കും. അയ്യപ്പ ധർമ സേന പമ്പ നിലക്കൽ എരുമേലി എന്നിവിടങ്ങളിൽ നാളെ രാവിലെ മുതൽ 125 മണിക്കൂർ പ്രതിരോധം തീർക്കും. എന്നാൽ പമ്പ നിലക്കൽ എരുമേലി സന്നിധാനം അടക്കം എല്ലായിടത്തും കനത്ത സുരക്ഷ ഒരുക്കാൻ ആണ് പോലീസ് നീക്കം. ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതി വിലയിരുത്തി.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു