ഇന്‍ഡിഗോയുടെ അബുദാബി-കോഴിക്കോട്, കൊച്ചി – അബുദാബി സർവീസുകൾക്ക് തുടക്കമായി

അബുദാബി: പ്രമുഖ ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോയുടെ ആദ്യ കൊച്ചി- അബുദാബി യാത്രക്ക് തുടക്കമായി. ഉച്ചക്ക് 1.30ന് നെടുംമ്പാശേരിയിൽ നിന്നും പുറപ്പെട്ട വിമാനം 4.30 അബുദബിയിൽ എത്തും. ആദ്യ സർവീസ് നടത്തുന്ന വിമാനത്തെയും യാത്രക്കാരെയും വാട്ടര്‍ഗണ്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും. അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് നടത്തുന്ന ഇൻഡിഗോയുടെ ആദ്യ വിമാനം ഇന്നു വൈകിട്ട്  UAE സമയം 5.30 ന് പുറപ്പെടും. ഇന്ത്യൻ സമയം രാത്രി 11.30 ന് കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന വിമാനത്തിലെ യാത്രക്കാർക്ക്  ജീവനക്കാർ ഊഷ്മ  സ്വീകരണം നൽകും. തുടർന്ന്  രാത്രി 12.40 നു കരിപ്പൂരില്‍ നിന്നും പുറപ്പെടുന്ന വിമാനം UAE സമയം പുലര്‍ച്ചെ 3.30 ന് അബുദാബിയില്‍ എത്തിച്ചേരും.ഇതേ വിമാനം പുലർച്ചെ 4:30 ന് അബുദാബിയില്‍ നിന്നു  കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകും. ഈ വിമാനം ഇന്ത്യൻ സമയം രാവിലെ 10.30 നു നെടുമ്പാശേരിയിലെത്തും.

 40 കിലോ ബാഗേജ് സൗകര്യം കമ്പനി തുടക്കത്തിൽ അനുവദിച്ചിട്ടുണ്ട്.  കൊച്ചിയിൽ നിന്നും  അബുദാബയിലേക്ക് 355 ദിര്‍ഹവും, അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് 367 ദിർഹവുമാണ് യാത്രാ നിരക്ക്.അബുദാബിയിൽ നിന്നും കരിപ്പൂരിലേക്ക് 363 ദിർഹവും തിരിച്ച്   488 ദിർഹവുമാണ് നിരക്ക്.