കേരളത്തിന്റെ പുനർസൃഷ്ടിയ്ക്ക് പിൻതുണതേടി മുഖ്യമന്ത്രി 17 ന് യുഎഇയിൽ

അബുദാബി: കേരളത്തിന്റെ പുനർനിർമ്മാണത്തിന് പ്രവാസികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ 17 ന് യുഎഇയിൽ എത്തും. 20 വരെ യുഎഇയിലെ വിവിധ പൊതുപരിപാടികളിലും ചർച്ചകളിലും അദ്ദേഹം പങ്കെടുക്കും. അബുദാബിയിലെ ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിൽ 18 ന് നടക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യും. 19,20 തിയ്യതികളിൽ ദുബായിലും, ഷാർജയിലും സമാനമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ ബീരാൻ കുട്ടി അറിയിച്ചു.
കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ആശയങ്ങളും നിക്ഷേപങ്ങളും സഹായങ്ങളും സ്വീകരിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. പൊതുജനങ്ങൾക്കൊപ്പം വ്യവാസായി സമൂഹവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
എന്നാൽ കേന്ദ്ര സർക്കാറിന്റെയും യുഎഇ ഭരണകൂടത്തിന്റെയും അനുമതി ലഭിച്ച ശേഷം മാത്രമെ മുഖ്യമന്ത്രിയുടെ സന്ദർശന പരിപാടികളുടെയും വേദികളുടെയും കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുളളു.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ