വിഷൻ 2030: സൗദിയിൽ പുതിയ 700 പദ്ധതികൾ തുടങ്ങും

റിയാദ്‌ : വിഷൻ 2030ന്റെ ഭാഗമായി സൗദിയിൽ വരുന്ന മാസങ്ങളിലായി പുതിയ 700 പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 വരെ നീളുന്ന പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ തൊഴിൽ മേഖലയിൽ വലിയ മുന്നേറ്റമുമ്ടാകുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ 22ന് ആരംഭിക്കുന്ന എക്‌സിബിഷനിലായിരിക്കും പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുക.

നിർമാണ മേഖല ലക്ഷ്യമാക്കി ആരംഭിക്കാനിരിക്കുന്ന ‘സൗദി ബിൽഡ് 2018’ പ്രദർശനത്തോടനുബന്ധിച്ച് പുതിയ പദ്ധതികൾ രൂപപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 32 രാജ്യങ്ങളിൽ നിന്ന് 512 കമ്പനികളാണ് പ്രദർശനത്തിൽ പങ്കെടുക്കാനത്തെുന്നത്. ഒക്ടോബർ 22 മുതൽ 25 വരെ റിയാദിലെ അന്താരാഷ്ട്ര എക്‌സിബിഷൻ സെൻററിലാണ് പ്രദർശനം നടക്കുന്നത്. പ്രദർശനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിലുള്ള ചർച്ചയും കരാർ ഒപ്പുവെക്കലും നടക്കുമെന്ന് എക്‌സിബിഷൻ സെൻറർ മാർക്കറ്റിങ് മാനേജർ മുഹമ്മദ് സുലൈമാൻ ആൽശൈഖാണ് പറഞ്ഞു. സൗദി വിഷൻ 2030ൻറെ ഭാഗമായി വിവിധ വ്യാപാരമേഖലകളിലെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആരംഭിക്കുന്നത്. ഇത് ലക്ഷ്യമാക്കിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കെട്ടിട നിർമാണം, നിർമാണോപകരണങ്ങളുടെ പ്രദർശനവും സൗദി ബിൽഡ് 2018 ൽ ഉണ്ടാവും.