രാജിവച്ചവരെ തിരിച്ചെടുക്കില്ല; ആക്ഷേപിച്ചവർക്കെതിരെ നടപടി; നിലപാട് കടുപ്പിച്ച് അമ്മ

കൊച്ചി: wcc അംഗങ്ങളുടെ ആരോപണം ബാലിശമെന്ന് നടൻ സിദ്ദിഖ്. രേവതിയുടെ ആരോപണം തേജോവധം ചെയ്യാൻവേണ്ടിയുള്ളതാണ്. അമ്മക്കുവേണ്ടി പ്രസ്ഥാവന നടത്താൻ ജഗദീശ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
അമ്മയിൽ നിന്നും രാജിവെച്ചവരെ തിരിച്ചെടുക്കില്ലന്നും സിദ്ദിഖ് പറഞ്ഞു . അടിയന്തിര ജനറൽ ബോഡി ഉടൻ
ഉണ്ടാകില്ല. ആരുടേയും ജോലി സാധ്യത നിഷേധിക്കാനുള്ള സംഘടനയല്ല അമ്മ. ദിലീപിന്റെ ജോലി സാധ്യത നിഷേധിക്കാന്‍ അമ്മയ്ക്ക് കഴിയില്ല. നടിമാരുടെ ആവശ്യം ജനറൽ ബോഡി ചർച്ച ചെയ്ത് മരവിപ്പിച്ചതാണന്നും അദ്ദേഹം കൂട്ടിചേര്ത്തു.
സമൂഹമാധ്യമങ്ങളിലെ സൈബറാക്രമണം അത് ജനത്തിന്റെ വികാരമാണെന്നും സിദ്ദിഖ് പറഞ്ഞു. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. മോഹൻലാലിനെതിരെ അനാവശ്യ തേജോവധം ചെയ്യരുതെന്നും സിദ്ദിഖ് പറഞ്ഞു. സ്ത്രീ പീഡനം പണ്ടുമുതലേ എല്ലാ മേഖലയിലുമുണ്ടെന്ന് കെ.പി.എസി ലളിത പറഞ്ഞു. അമ്മയിൽ നിലവിൽ പ്രശ്‌നങ്ങൾ ഇല്ലന്നും കെ.പി.എസി ലളിത കൂട്ടിചേര്ത്തു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു