ചേകന്നൂർ മൗലവി കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു.

കൊച്ചി: ചേകന്നൂർ മൗലവി വധക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മൗലവിയെ വധിച്ചു എന്നത് അനുമാനം മാത്രമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

ഇരട്ട ജീവപര്യന്തമായിരുന്നു ഹംസക്ക് സി.ബി.ഐ കോടതി വിധിച്ചത്. കേസിൽ എട്ട് പ്രതികളെ നേരത്തെ വെറുതെവിട്ടിരുന്നു. ഇപ്പോൾ ഒന്നാം പ്രതിയായ ഹംസയെ കോടതി വെറുതെവിട്ടു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും സ്വതന്ത്രരായി.

മറ്റ് പ്രതികളെ വെറുതെവിട്ടപ്പോഴും ഒന്നാംപ്രതിക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞു എന്നായിരുന്നു സി.ബി.ഐ കോടതിയുടെ കണ്ടെത്തൽ. എന്നാൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും ചേകന്നൂർ മൌലവിയുടെ മരണം സംബന്ധിച്ച് വ്യക്തതയില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.