മന്ത്രിമാരുടെ വിദേശയാത്ര: കേന്ദ്ര അനുമതി ഇന്നറിയാം

തിരുവനന്തപുരം: കേരളത്തിന്റെ ദുരിതാശ്വാസത്തിന് കൂടുതൽ ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശയാത്രാ വിഷയത്തിൽ കേന്ദ്ര അനുമതി ഇന്നറിയാം. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ മന്ത്രിമാർക്ക് വിദേശയാത്ര മാറ്റി വെയ്‌ക്കേണ്ടി വരും. വിദേശ സന്ദർശനത്തിനായി സംസ്ഥാനത്തെ 17 മന്ത്രിമാരാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ അപേക്ഷകൾ സമർപ്പിച്ചത്. പല രാജ്യങ്ങളുടെയും എംബസികളിൽ നിന്ന് അനുമതി ശഭ്ിം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ യാത്ര സാധ്യമാകില്ല. ഉപാധികളോടെ മുഖമന്ത്രിക്ക് യാത്രാനുമതി നൽകിയ കേന്ദ്ര സർക്കാർ മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.
ഇതിനോടകം പല രാജ്യങ്ങളിലും നോർക്കയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞതിനാൽ യാത്ര മാറ്റി വയ്ക്കുന്നത് സംസ്ഥാന സർക്കാരിന് വലിയ ബാധ്യതയാകും. ഈ മാസം 18 മുതൽ 24വരെയാണ് മന്ത്രിമാരുടെ വിദേശയാത്ര നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, ദുരിതാശ്വാസത്തിനായുള്ള മന്ത്രിമാരുടെ വിദേശ യാത്രയിൽ കേന്ദ്ര സർക്കാർ അനുമതി വൈകിപ്പിക്കുന്നത് മനപ്പൂർവ്വമാണെന്ന വിമർശനം സിപിഎമ്മിനുണ്ട. അനുമതി നിഷേധിച്ചാൽ ഇക്കാര്യം പരസ്യമായി ഉന്നയിക്കാനാണ് നീക്കം. വിദേശ രാജ്യങ്ങളിലെ സന്ദർശനം വഴി 5,000 കോടി രൂപയോളം കേരളത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി കണ്ടെത്താമെന്നായിരുന്നു സർക്കാരിന്റെ കണക്കു കൂട്ടൽ.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു