ഡ്രൈവർ ഇല്ലാതെ ഓടുന്ന ആദ്യത്തെ ടാക്‌സി സർവീസ് ദുബായിൽ ആരംഭച്ചു

ദുബായ്: ഡ്രൈവർ ഇല്ലാതെ ഓടുന്ന മിഡിൽ ഈസ്റ്റ്‌ലെ ആദ്യത്തെ ടാക്‌സി സർവീസിന് ദുബായിൽ തുടക്കമായി. ദുബായ് ഭരണകൂടത്തിന് കീഴിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ് ഡ്രൈവർലെസ്സ് ടാക്‌സി അവതരിപ്പിച്ചത്. ദുബായിലെ പ്രത്യേക മേഖലയിൽ മൂന്നു മാസം പരീക്ഷണ ഓട്ടം നടത്തുമെന്നും അതിനു ശേഷം മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. ട്രാഫിക്കും സിഗ്‌നലുകളും പൂർണമായി നിയന്ത്രിക്കുന്ന ക്യാമറകളും സെന്‌സറുകളുമായാണ് ഡ്രൈവർലെസ്സ് ടാക്‌സി പ്രവർത്തിക്കുന്നത്.