പെട്രോൾ വില വർധന; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സൗദി ഭരണകൂടം

റിയാദ്‌: സൗദിയിൽ പെട്രോൾ വില ഇനിയും വർധിക്കുമെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു. ആഗോള വിപണിയിൽ എണ്ണക്ക് കാതലായ വില വ്യത്യാസം വരുന്ന ഘട്ടത്തിൽ മാത്രമേ എണ്ണ വില പുനർനിശ്ചയിക്കൂവെന്നും ഇതേക്കുറിച്ച് ഔദ്യോഗിക കേന്ദ്രങ്ങൾ പരസ്യം ചെയ്യുമെന്നും അവർ വ്യക്തമാക്കി.