മീ ടൂ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; രാജിയെക്കുറിച്ച് മൗനം പാലിച്ച അക്ബര്‍

ഡൽഹി: മീ ടൂ കാംപയിന്‍റെ ഭാഗമായി നടത്തിയ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് കേന്ദ്ര മന്ത്രി എംജെ അക്ബർ.  പ്രധാനമന്ത്രിക്ക് രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഇ മെയില്‍ വഴി കൈമാറിയതായും പ്രധാനമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം തന്നെ ഇ മെയില്‍ വഴി രാജി അറിയിച്ചെന്ന് കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിക്കുകയും ചെയ്തു.

പകയും അസൂയയും ആണ് ആരോപണങ്ങൾക്ക് പ്രേരണയായതെന്നും തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് വൈറൽ പനി പോലെ പടരുകയാണെന്നും പറഞ്ഞു.  ഇന്ന് രാവിലെയാണ് വിദേശയാത്ര കഴിഞ്ഞ് എംജെ അക്ബര്‍ തിരിച്ചെത്തിയത്.

തിരിച്ചെത്തിയ ശേഷം  എംജെ അക്ബറിന്‍റെ രാജിക്കായി ബിജെപിയില്‍ തന്നെ സമ്മർദ്ദം ശക്തമായിട്ടുണ്ട്. അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിർന്ന ബിജെപി നേതാക്കൾക്കുള്ളത്. രാജി സ്വയം തീരുമാനിക്കട്ടെ എന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകിയിരുന്നത്.

അതിനിടെ  എംജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതൽ മാധ്യമപ്രവർത്തകർ രംഗത്തെത്തിയിരുന്നു. നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളാണ് എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് മീടൂ കാമ്പെയിനിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്.