‘എന്റെ സമുദായത്തിന് വേറെ പണിയുണ്ട് തമ്പ്രാ’; രാഹുൽ ഈശ്വറിനുള്ള മറുപടി വൈറലാകുന്നു

ശബരിമല സ്ത്രീപ്രവേശനത്തിൽ നവമാധ്യമങ്ങളിൽ വലിയ പ്രചരണമാണ് രാഹുൽ ഈശ്വർ നടത്തുന്നത്. കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ ഫെയ്‌സ്ബുക്കിലെഴുതിയ ഒരു കുറിപ്പിന് മറുപടി നൽകിയിരിക്കുകയാണ് റജിമോൻ കുട്ടപ്പൻ എന്ന വ്യക്തി. ആ മറുപടിയാകട്ടെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ശബരിമലയിലേക്ക് ഒരു ‘മഹിഷി’യും അതിക്രമിച്ച് കടക്കാൻ അനുവദിക്കില്ലെന്നും ധർമ്മയുദ്ധം ജയിച്ചേ തിരിച്ചുവരൂ എന്നുമാണ് രാഹുൽ ഈശ്വർ എഴുതിയത്. ‘വരാൻപോകുന്ന ഒരുപാട് തലമുറകൾ ഈ ധർമ്മയുദ്ധത്തെക്കുറിച്ച് പറയും, വരുംകാല നമ്മുടെ പാണ സഹോദരങ്ങൾ ഈ വിജയം പാടി പുകഴ്ത്തും.’ എന്നും രാഹുൽ കുറിച്ചു.
ഇക്വീഡിയം റിസർച്ച് എന്ന അന്താരാഷ്ട്ര ഗവേഷക സ്ഥാപനത്തിൽ സീനിയർ ഗവേഷകനായി ആയി പ്രവർത്തിക്കുന്ന റജിമോൻ കുട്ടപ്പൻ രാഹുലിൻറെ പോസ്റ്റിൻറെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തതിന് ശേഷം എഴുതിയ മറുപടിയാണ് വൈറലായത്.
റജിമോൻറെ പോസ്റ്റ് ഇങ്ങനെ:
നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ. എനിക്കും എന്റെ പിള്ളേർക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്.ഞാൻ ലണ്ടൻ ആസ്ഥാനം ആയിട്ടുള്ള ഗവേഷക സ്ഥാപനത്തിന്റെ ഭാഗം ആയി ലോക തൊഴിലാളി സംഘടനകൾ ഐക്യ രാഷ്ട്ര സഭ എന്നിവർക്ക് വേണ്ടി തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്നു.
ജാതി മതം നോക്കാതെ പ്രവർത്തിക്കുന്നു. ഒപ്പം റോയിട്ടേഴ്‌സ് റിപ്പോർട്ടറും ആണ്. അതിനിടയിൽ എവിടെ സമയം. എന്റെ മക്കൾ പ്രൈമറി സ്‌കൂളിലാണ്. സോളാർ സിസ്റ്റം/ഹ്യൂമൻ ബോഡി പഠിക്കുന്നു. തിരക്കാണ് നമ്പൂതിരി സഹോദരാ. നിന്റെ വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ പാട്ടു എഴുതി കൊടുത്തു പാടിക്ക്. ഇനി ഇതൊന്നുമില്ലെങ്കിലും തൊഴിൽ ഉറപ്പു പണിക്കു പോയി കുടുംബം നോക്കണം. പിള്ളേരെ പഠിപ്പിക്കണം.
അല്ലാതെ നിന്റെ വീരകഥകൾ പാടി നടക്കാൻ ഉള്ള സമയം ഒന്നും ഇല്ല. ഉടുക്ക് ഒക്കെ കൊട്ടും പക്ഷെ അത് ഞങ്ങൾക്ക് രസിക്കാൻ അല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയുള്ള കൊട്ടൊക്കെ എന്റെ അപ്പൂപ്പൻ പോലും കൊട്ടയിട്ടില്ല തംബ്രാ.
റജിമോൻ കുട്ടപ്പൻ്‌റെ ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികഴിഞ്ഞു. പോസ്റ്റിനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു