എം.ജെ.അക്ബർ ഇന്നെത്തും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മീ ടൂ വെളിപ്പെടുത്തലുകളിൽ കുടുങ്ങിയ കേന്ദ്രവിദേശകാര്യസഹമന്ത്രി എം.ജെ.അക്ബർ വിദേശപര്യടനം കഴിഞ്ഞ് ഇന്ന് മടങ്ങിയെത്തും. ആരോപണങ്ങളെക്കുറിച്ച് അക്ബർ പ്രധാനമന്ത്രിക്ക് വിശദീകരണം നൽകും. തുടർന്നായിരിക്കും രാജിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക. ആരോപണങ്ങൾ പരിശോധിക്കുമെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, അക്ബറിന്റെ ഭാഗം കേൾക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദേശ മാധ്യമപ്രവർത്തക അടക്കം എട്ടുപേരാണ് അക്ബറിനെതിരെ മീടൂ ക്യാംപെയിനിലൂടെ ലൈംഗികാരോപണം ഉന്നയിച്ചത്. ആരോപണങ്ങളോട് അക്ബർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.