ശബരിമല സ്ത്രീ പ്രവേശനം:സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം ചർച്ച ചെയ്യാനായി
സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും. വിഷയത്തെ രാഷ്ട്രീയമായാണ് നേരിടേണ്ടതെന്ന് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. നിലപാട് വിശദീകരിക്കാൻ ഇടതുമുന്നണിക്ക് ഒപ്പം സിപിഎമ്മും പ്രത്യേകം നടപടികളെടുക്കണമെന്നും അതിന് വർഗ്ഗ ബഹുജന സംഘടനകളെയും രംഗത്ത് ഇറക്കണമെന്നും സെക്രേട്ടറിയറ്റ് തീരുമാനിച്ചിരുന്നു.

അതേസമയം, പി. കെ ശശി എംഎല്‍ക്ക് എതിരായ നടപടിയിൽ തീരുമാനം നീളുകയാണ്‌. ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചില്ല. സംസ്ഥാന സമിതിക്ക് മുന്നോടിയായി സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേർന്ന് റിപ്പോർട്ട് അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന കമ്മറ്റിയുടെ പരിഗണനയ്ക്ക് വിഷയം വരില്ല.