ശബരിമലയിൽ യുവതികൾ കയറിയാൽ അവരെ പുലിയും പിടിക്കും പുരുഷനും പിടിക്കും: പ്രയാർ ഗോപാലകൃഷ്ണൻ

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിൽ വിവാദ പരാമർശവുമായി മുൻ ദേവസ്വം പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ.ശബരിമലയിൽ യുവതികൾ കയറിയാൽ അവരെ പുലിയും പിടിക്കും പുരുഷനും പിടിക്കും. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന് ചൈതന്യമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശനം അനുവദിച്ചാൽ ഇനി മുതൽ ശബരിമലയിൽ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ നടന്ന വർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.