കൊരട്ടി സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽ കവർച്ച; 10ലക്ഷ രൂപ കവർന്നു

തൃശൂർ: കൊരട്ടി  സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽ വൻ കവർച്ച. ഇന്ന് രാവിലെയാണ്  ജീവനക്കാരാണ് കവർച്ച ആദ്യം കണ്ടെത്തിയത്. പത്ത് ലക്ഷം രൂപ നഷ്ടപെട്ടതായി ബാങ്ക് അധികൃതർ അറിയിച്ചു. ഉന്നത പോലിസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗദ്ധരും സംഭവസ്ഥലതെത്തി അന്വേണം ആരംഭിച്ചു. സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചു. ഇന്നലെ രാത്രി കവർച്ച നടന്നതായിട്ടാണ് പ്രഥമിക നിഗമനം.

എടിഎം കൗണ്ടറിന്‍റെ ഭിത്തി തുരന്നാണ് പണം അപഹരിച്ചിരിക്കുന്നത്. പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം നടന്ന കോട്ടയത്തെ എടിഎം കവർച്ചയിലും ഉണ്ടായിരുന്നതായി ചാലക്കുടി ‍ഡിവൈഎസ്പി പറഞ്ഞു.