മാത്യു ടി തോമസിനെ നീക്കണമെന്ന് ജനതാദളിൽ ആവശ്യം

തിരുവനന്തപുരം: മാത്യു ടി തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട്  കൃഷ്ണൻകുട്ടി വിഭാഗം നാളെ ദേവഗൗഡയെ കാണും. രണ്ടര വര്‍ഷം കഴിയുമ്പോൾ മന്ത്രിയെ മാറ്റണമെന്ന ആവശ്യം നടപ്പായില്ലെന്നാണ് പരാതി. മന്ത്രിസ്ഥാനം വച്ചുമാറാൻ ദേശീയ നേതൃത്വം ഇടപെട്ട് ധാരണ ഉണ്ടാക്കിയിരുന്നുവെന്നാണ് കൃഷ്ണൻകുട്ടി വിഭാഗം പറയുന്നത്. മന്ത്രിയെ മാറ്റണം എന്ന് സംസ്ഥാന ഭാരവാഹി യോഗത്തിൽ ആവശ്യമുയര്‍ന്നു.

ആദ്യത്തെ രണ്ട് വർഷം മാത്യു ടി തോമസും അവസാന മൂന്ന് വർഷം കൃഷ്ണൻകുട്ടിയും എന്നതായിരുന്നു ധാരണ. എന്നാൽ മന്ത്രിസ്ഥാനം വച്ചുമാറുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നാണ് മാത്യു ടി തോമസിനെ അനുകൂലിക്കുന്നവരുടെ വിശദീകരണം.