കേസ് തീർപ്പാകും വരെ തിരക്കഥ ഉപയോഗിക്കരുത്; രണ്ടാമൂഴത്തിന് കോടതി വിലക്ക്

കോഴിക്കോട്: രണ്ടാമൂഴം സിനിമക്കായി എം.ടി വാസുദേവൻ നായരുടെ തിരകഥ ഉപയോഗിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തി. സിനിമാ ചിത്രീകരണത്തിന് കാലതാമസം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി എം.ടി സമർപ്പിച്ച ഹർജിയിൽ കോഴിക്കോട് മുൻസിഫ് കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിർമ്മാതാവിനും കോടതി നോട്ടീസ് അയക്കും. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
സിനിമയുടെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിഹർജി സമർപ്പിച്ചത്. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും എംടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നാണ് എംടിയുടെ പരാതി.
എന്നാൽ ണ്ടാമൂഴം ഉപേക്ഷിക്കും എന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നും പ്രൊജക്ടിന്റെ പുരോഗതി എംടി വാസുദേവൻ നായറെ കൃത്യമായി അറിയാക്കാൻ സാധിക്കാതെ വന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും സിനിമ സംവിധാനം ചെയ്യാനിരുന്ന ശ്രീകുമാർ.വി.മേനോൻ പ്രതികരിച്ചു.
-
You may also like
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചുവെന്ന് സൂചന: മൃതദേഹ ഡി.എന്‍.എ സാമ്യം
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
-
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും
-
കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു; ഭർതൃസഹോദരിയുടെ പീഡനമെന്ന് ആരോപണം
-
അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി